Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ദളിത് വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന്
28/10/2020
ഭാരതീയ ദളിത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രവര്‍ത്തക സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.കെ രാജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ദളിത് വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് ഭാരതീയ ദളിത്‌കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചു വരുന്ന ദളിത് പീഢനങ്ങള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.കെ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി വി സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സുശീലന്‍, കുഞ്ഞുമോള്‍ അശോകന്‍, അക്കരപ്പാടം ശശി, പി.വി പ്രസാദ്, അഡ്വ. എ.സനീഷ്‌കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, മോഹന്‍ ഡി ബാബു, ഇടവട്ടം ജയകുമാര്‍, കെ.കെ കുട്ടപ്പന്‍, സുമേഷ്, എം.കെ മഹേശന്‍, ശരത് ശശി, കെ.എം സോമനാഥന്‍, സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.