പ്രതിഷേധ ജ്വാല നടത്തി.
28/10/2020
തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിനെതിരെ യൂത്ത്മൂവ്മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധജ്വാല എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. താലൂക്ക് ഓഫീസിനു മുന്നില്‍ എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് പി.വി വിവേക്, അഖില്‍ മാടക്കല്‍, സുനില്‍ നടുവിലെ, രതീഷ് ശങ്കര്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.