Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി.
27/10/2020
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംശയമുള്ളവരില്‍ നിന്നും കഫം ശേഖരിക്കാന്‍ ആശാപ്രവര്‍ത്തകരുടെ സേവനത്തിന് നല്‍കുന്ന ഫാല്‍ക്കണ്‍ ട്യൂബിന്റെ വിതരണം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷയരോഗം ആരെയെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി. നഗരസഭ-പഞ്ചായത്ത് പ്രദേശങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് സംശയമുള്ളവരുടെ കഫം ശേഖരിച്ച് പരിശോധന നടത്തി രോഗികളെ കണ്ടെത്തും. ഇതിനായി നഗരസഭകളിലും പഞ്ചായത്തുകളിലുമുള്ള ആശാപ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ അക്ഷയകേരളം ക്യാച്ച് അപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് പ്രവര്‍ത്തനം. സംശയമുള്ളവരുടെ കഫം സാമ്പിള്‍ ശേഖരിച്ച് ആധുനിക സംവിധാനത്തോടെയുള്ള പരിശോധന നടത്തി രോഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഫാല്‍ക്കണ്‍ ട്യൂബിന്റെ വിതരണം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു ഉദ്ഘാടനം ചെയ്തു. ആര്‍.എം.ഒ ഡോ.എസ്.കെ ഷീബ, എം.ഒ.ടി.സി ഡോ.ശ്രീകുമാര്‍, എസ്.ടി. എസ്.പി രഘുവരന്‍, എസ്.ടി.എന്‍.എസ് ഡാലിയ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. രോഗം സ്ഥിതീകരിക്കുന്നവര്‍ക്ക് എല്ലാ ചികിത്സകളും സൗജന്യമായി നല്‍കും. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനമനുസരിച്ച് കേരളത്തില്‍ 1500 ഓളം ക്ഷയരോഗികള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് രോഗികളെ കണ്ടെത്താന്‍ അക്ഷയകേരളം ക്യാച്ച് അപ്പ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചത്.