Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കും.
27/10/2020
റെഡ്‌ക്രോസ് സൊസൈറ്റി വൈക്കം താലൂക്കിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന ശൗചാലയങ്ങളുടെ താക്കോല്‍ദാനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ 620 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കും. ഇതിന്റെ ഭാഗമായി വൈക്കം താലൂക്കില്‍ നിര്‍മ്മിച്ച് നല്‍കുന്ന ശൗചാലയങ്ങളുടെ താക്കോല്‍ വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സാനിറ്റേഷന്‍ സാമഗ്രികളടങ്ങിയ കിറ്റും വിതരണം ചെയ്തു. കനേഡിയന്‍ റെഡ്‌ക്രോസിന്റെ സഹായത്തോടെ ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ടോയ്‌ലെറ്റ് വിതരണം. റെഡ്‌ക്രോസ് സൊസൈറ്റി താലൂക്ക് ചെയര്‍മാന്‍ പി.സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോബി തോമസ്, പ്രോജക്ട് മാനേജര്‍ സാബു കുര്യന്‍, പ്രോജക്ട് എന്‍ജീനീയര്‍ ബാലുമോഹന്‍, താലൂക്ക് സെക്രട്ടറി ബിനു കെ പവിത്രന്‍, വൈസ് ചെയര്‍മാന്‍ സി.ടി കുര്യാക്കോസ്, ട്രഷറര്‍ ജി പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.