Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാശക്തിയായി പാരീസ് ലക്ഷ്മി
26/10/2020

വൈക്കം: വിജയത്തിന്റെയും ധര്‍മ്മസംരക്ഷണത്തിന്റെയും സന്ദേശമാണ് ഓരോ നവരാത്രി ദിനങ്ങളും. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷ്മിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചുകൊണ്ടാണ് നവരാത്രികാലം ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിച്ചുവരുന്നത്. പാര്‍വ്വതിയുടെ അവതാരങ്ങളായ പത്ത് മഹാവിദ്യമാരില്‍ ഒന്നാണ് ലളിത മഹാത്രിപുര സുന്ദരി. ഈ നവരാത്രിയോടനുബന്ധിച്ച് ത്രിപൂര സുന്ദരി കീര്‍ത്തനത്തിനൊപ്പം മനോഹരമായ നൃത്തചുവടുകളില്‍ പാരീസ് ലക്ഷ്മി നടത്തിയ ചടുലവും ഭകതിസാന്ദ്രവുമായ നടന വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. എട്ടുകെട്ട് വീടായ വൈക്കപ്രയാര്‍ മഴുവഞ്ചേരി മനയുടെ പശ്ചാത്തലത്തില്‍ ഭാഗ്യലക്ഷ്മി ഗുരുവായൂര്‍, വിനോദ്ചന്ദ്ര എന്നിവരുടെ പശ്ചാത്തല സംഗീതത്തിനോടൊപ്പം പാരീസ് ലക്ഷ്മി തന്നെയാണ് വരികളും നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ത്രീ ലീഫ് ഫോട്ടോഗ്രഫി ഉമേഷിന്റെ ക്യാമറ മികവിലാണ് വീഡിയോയുടെ ചിത്രീകരണം ചെയ്തിരിക്കുന്നത്. മനസ്സ് നിറയെ ദേവിയെ ആരാധിക്കുന്ന പെണ്‍കുട്ടി ദേവിയുടെ ചിത്രം വരയ്ക്കുകയും തുടര്‍ന്ന് സന്ധ്യാവന്ദനം ചെയ്യുന്ന സമയം സ്വയം ദേവിയായി മാറുകയും ദേവി താമര നല്‍കി അനുഗ്രഹിക്കുന്നതുമാണ് നൃത്തത്തിന്റെ ഉള്ളടക്കം. ബംഗാളി ദുര്‍ഗ്ഗാ പൂജാ ഡാന്‍സ് ഉള്‍ക്കൊണ്ടുകൊണ്ട് ഭരതനാട്യം ശൈലിയിലാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. പാരീസ് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ ഇതിനോടകം അയിരക്കണക്കിന് പ്രേക്ഷകര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.