Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ.ചന്ദ്രപ്പന്‍ അനുസ്മരണ സമ്മേളനം
23/03/2016
സി.പി.ഐ വൈക്കം മണ്ഡലം കമ്മററിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സി.കെ.ചന്ദ്രപ്പന്‍ അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി സി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുന്നപ്ര വയലാറിന്റെ പശ്ചാത്തലം പൈതൃകമാക്കിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു സി.കെ ചന്ദ്രപ്പനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. കേരള സമൂഹത്തിലെ സമാനതകളില്ലാത്ത സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു പുന്നപ്ര വയലാര്‍ സമരം. വയലാര്‍ സ്റ്റാലിന്‍ സി.കെ കുമാരപ്പണിക്കരുടെ മകന്‍ വിപ്ലവചൈതന്യം ഊര്‍ജ്ജമാക്കിയാണ് വളര്‍ന്നുവന്നത്. ജീവിതാവസാനം വരെ ചന്ദ്രപ്പന്‍ ആ മാതൃക കാത്തുസൂക്ഷിച്ചു. മികച്ച പാര്‍ലമെന്റേറിയനായും രാഷ്ട്രീയ നേതാവായും തൊട്ടതെല്ലാം വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും അദ്ദേഹം പകര്‍ന്ന ഊര്‍ജ്ജവും രാഷ്ട്രീയ മാതൃകയും സവിശേഷമായിരുന്നു എന്നും ശശിധരന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ വൈക്കം മണ്ഡലം കമ്മിററി സത്യഗ്രഹസ്മാരക ഹാളില്‍ സംഘടിപ്പിച്ച ചന്ദ്രപ്പന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, ജില്ലാ എക്‌സി. അംഗങ്ങളായ പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, കെ.അജിത്ത് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസ്, എം.ഡി ബാബുരാജ്, അഡ്വ. കെ.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.