Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശുപത്രിവരാന്തയിലെ പ്രസവം. അന്വേഷണത്തിന് ഉത്തരവ്
23/10/2020

വൈക്കം: താലൂക്ക് ആശുപത്രിയില്‍ യുവതി വരാന്തയില്‍ പ്രസവിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ കമ്മറ്റിയെ നിയമിച്ചു. യുവതിയുടെ ബന്ധുക്കള്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്തദിവസം തന്നെ പരാതിക്കാരെ വിളിച്ചുവരുത്തി അന്വേഷണ കമ്മറ്റി വിവരങ്ങള്‍ തേടും. ഇതിന്റെ ഇടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിയ്യു. കഴിഞ്ഞ തിങ്കളാഴ്ച 11.45 നാണ് വൈക്കം ചെമ്മനാകരി കുളങ്ങരയില്‍ അജിത്തിന്റെ ഭാര്യ വിദ്യ (20) ആശുപത്രി വരാന്തയില്‍ പ്രസവിച്ചത്. തുടര്‍ന്ന് യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ശൗചാലത്തിലേക്ക് പോകുന്നവഴിയാണ് യുവതിക്ക് കലശലായ വയറുവേദന ഉണ്ടാകുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുവതിക്ക് സുഖപ്രസവം നടത്താനായതെന്ന് ഡോ. അനിതാ ബാബു പറഞ്ഞു.