Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുനിസിപ്പല്‍ ലൈബ്രറി ഡിജിറ്റലൈസേഷന്‍
23/10/2020

വൈക്കം: നഗരസഭയുടെ വടക്കുംകൂര്‍ സ്മാരക ലൈബ്രറിയിലെ പുസ്തകങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. 6500 അംഗങ്ങളും 40000ത്തിലേറെ പുസ്തകങ്ങളുമുള്ള ലൈബ്രറിയുടെ നവീകരണ ജോലികളും പുരോഗമിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ അനുമതി കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അറിയിച്ചു.