Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്ഭാവന യാത്രയുടെ മുപ്പതാം വാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി
22/10/2020
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേയ്ക്ക് നടത്തിയ സദ്ഭാവന യാത്രയുടെ മുപ്പതാം വാര്‍ഷികാനുസ്മരണം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്തിന്റെ അഖണ്ഡതയും മതസൗഹാര്‍ദ്ദവും സംരക്ഷിക്കുന്നതിനുവേണ്ടി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ സദ്ഭാവന യാത്രയ്ക്ക് കാട്ടിക്കുന്നില്‍ സ്മാരകം നിര്‍മിക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി സിബിച്ചന്‍ ആവശ്യപ്പെട്ടു. 1990 ഒക്ടോബര്‍ 20ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേയ്ക്ക് നടത്തിയ സദ്ഭാവന യാത്രയുടെ മുപ്പതാം വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടിക്കുന്നില്‍ നടന്ന യോഗത്തില്‍ റഷീദ് മങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു. എ.സനീഷ്‌കുമാര്‍, എം.കെ ഷിബു, സിയാദ് ബഷീര്‍, ടി.കെ വാസുദേവന്‍, സി.എസ് സലിം, എന്‍.കെ ശ്രീധരന്‍, സി.വി ഷണ്‍മുഖന്‍, സി.എം സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാനാടത്ത് സദ്ഭാവനയാത്രാനുസ്മരണം സംഘടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. വൈക്കം ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി.ഡി ജോര്‍ജ്ജ്, കെ.രാജേന്ദ്രപ്രസാദ്, കെ.കെ ചന്ദ്രന്‍, കെ.കെ കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.