Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവക്ഷേത്രത്തിലെ അഷ്മിയോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി.
22/10/2020

വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്മിയോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. എം.അഞ്ജന അനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് മാത്രം ഒരു ആനയെ എഴുന്നള്ളിക്കാനാണ് അനുമതി. നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കോട്ടയം സോഷ്യല്‍ ഫോറസ്ട്രീ ഡിവിഷന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വൈക്കത്തഷ്ടമിയ്ക്ക് ആനയെ എഴുന്നള്ളിക്കേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് വിവാദത്തിലായിരുന്നു. ഇതിനെതിരെ ഹിന്ദുസംഘടനകളും ക്ഷേത്രഉപദേശകസമിതിയും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതോടെ സി.കെ ആശ എം.എല്‍.എ ഇടപെട്ട് വിഷയം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ദേവസ്വംബോര്‍ഡ് അന്തിമ തീരുമാനമെടുക്കാന്‍ കോട്ടയം ജില്ലാ ഭരണകൂടത്തിന് ചുമതല നല്‍കി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ വനം വകുപ്പിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ ഫോറസ്ട്രീ ഡി.എഫ്.ഒ. ജി.പ്രസാദ് ഒരു ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കാമെന്ന് കളക്ടറെ ആറിയിച്ചു. 2015 മുതല്‍ വൈക്കം മഹാദേവക്ഷേത്രം ജില്ലാ മോണിറ്ററിങ്ങ് കമ്മറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് രജിസ്‌ട്രേഡ് ക്ഷേത്രം എന്ന നിലയില്‍ അനുമതി നല്‍കുകയായിരുന്നുവെന്ന് ജി.പ്രസാദ് പറഞ്ഞു.