Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ വരാന്തയില്‍ യുവതി പ്രസവിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നു വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി
22/10/2020
താലൂക്ക് ആശുപത്രിയില്‍ വരാന്തയില്‍ യുവതി പ്രസവിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആശുപത്രി കവാടത്തില്‍ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ വരാന്തയില്‍ യുവതി പ്രസവിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ച ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചും വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി കവാടത്തില്‍ സമരം നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആശുപത്രി വരാന്തയില്‍ യുവതി പ്രസവിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ട് അന്വേഷിക്കാന്‍ പോലും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പ്രതിഷേധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. ജയ്‌ജോണ്‍ പേരയില്‍, അഡ്വ. എ.സനീഷ് കുമാര്‍, ബി.ചന്ദ്രശേഖരന്‍, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, പി.ഡി ഉണ്ണി, പി.എന്‍ കിഷോര്‍കുമാര്‍, വൈക്കം ജയന്‍, കെ.കെ സചിവോത്തമന്‍, മോഹനന്‍ പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.