Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പിനും ആനയെ അനുവദിക്കണം. അഖിലകേരള വിശ്വകര്‍മ്മ മഹാസഭ
22/10/2020

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ചടങ്ങുകള്‍ക്ക് ആനയെ ഒഴിവാക്കാനുള്ള ദേവസ്വം ബോര്‍ഡ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറെ ഗോപുരനടയില്‍ നടത്തിവരുന്ന നാമജപയജ്ഞത്തിന്റെ മൂന്നാം ദിവസം അഖിലകേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് പ്രസിഡന്റ് പി.ജി ശിവദാസന്‍ ഭദ്രദീപം തെളിയിച്ചു. ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലേക്ക് ഇപ്പോള്‍ അനുവദിച്ച ഒരാനയെ കൊണ്ട് മാത്രം അഷ്ടമിയുടെ ആചാരചടങ്ങുകള്‍ നടത്താന്‍ കഴിയില്ല. അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പിനും വിടപറച്ചിലിനും ആന വേണം. രണ്ട് ആനകളെ അനുവദിച്ചാല്‍ മാത്രമേ അഷ്ടമി ഉത്സവം നടത്താന്‍ കഴിയൂ. അതിനാല്‍ ഒരാനയെ കൂടു അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.ഡി സന്തോഷ്, സംഘടനാ സെക്രട്ടറി പി.എസ് സജു, താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, മുന്‍സിപ്പല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.