Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നില്‍പ്പ് സമരം നടത്തി
21/10/2020
ഫാ.സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലാ കമ്മറ്റി പോസ്‌റ്റോഫീസ് പടിക്കല്‍ നടത്തിയ സമരം ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സേവനം ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോസഭാ അംഗവുമായ ഫാ.സ്റ്റാന്‍ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്ത് തടവിലാക്കിയ സംഭവം വേദനാജനകമാണെന്നും വയോധികനായ വൈദികനെ ഉടന്‍ മോചിപ്പിക്കണമെന്നും വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ പറഞ്ഞു. ഫാ.സ്റ്റാന്‍ സ്വാമിയെ അന്യായമായി അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചതില്‍ രാജ്യമെമ്പാടും ഉയര്‍ന്നിരിക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജയന്‍ കോലഞ്ചേരി, ജനറല്‍ സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളി, ട്രഷറര്‍ സിബി ഉപ്പാണിയില്‍, ജോസഫ് അലന്‍വില്ല, സജി മാനന്തിക്കരി, സജീവ് ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.