മഹാദേവക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 23ന് തുടങ്ങും.
21/10/2020
വൈക്കം: മഹാദേവക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 23ന് തുടങ്ങും. ഊട്ടുപുര മാളികയില്‍ ക്രമീകരിക്കുന്ന നവരാത്രി മണ്ഡപത്തിലേക്ക് വെള്ളിയാഴ്ച വൈകിട്ട് 5ന് ശ്രീകോവിലില്‍ നിന്നും ഗ്രന്ഥം പൂജിച്ച് എഴുന്നള്ളിക്കും. കോവിഡ് 19ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നവരാത്രി ആഘോഷം ക്രമീകരിച്ചിട്ടുള്ളത്. മണ്ഡപത്തില്‍ ദീപം തെളിച്ച് ചടങ്ങുകള്‍ തുടങ്ങും. കലാപീഠം വിദ്യാര്‍ത്ഥികളുടെ വാദ്യഉപകരണങ്ങളുടെയും പുസ്തകങ്ങളും മറ്റ് ഗ്രന്ഥങ്ങളും പൂജവയ്പ്പിന് ഒരുക്കും. 26ന് രാവിലെ വിജയദശമി ദിനത്തില്‍ വിദ്യാരംഭം, പൂജയെടുപ്പ് എന്നിവയും നടക്കും. പുസ്തകപൂജ, വിദ്യാരംഭം എന്നിവ വഴിപാടായി നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ആര് ബിജു അറിയിച്ചു.