Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൂ വീലര്‍ പാര്‍ക്കിങ്ങ് കോംപ്ലക്‌സ് ഉദ്ഘാടനം നടത്തി
20/10/2020

വൈക്കം: വൈക്കം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ എം.എല്‍.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ടൂ വീലര്‍ പാര്‍ക്കിങ്ങ് കോംപ്ലക്‌സ് സി.കെ.ആശ.എം..എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍മ്മിതികേന്ദ്രയാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചത്. പാര്‍ക്കിങ്ങ് കോംപ്ലക്‌സിന് പുറമെ യാത്രക്കാര്‍ക്കായി പുതിയ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു.വി.കണ്ണേഴന്‍ അദ്ധ്യക്ഷനായിരുന്നു. നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എം.എസ്.ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം എ.റ്റി.ഒ. പി.എ. അഭിലാഷ്, മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.രാജേഷ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.