Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം യൂത്ത് ക്ലബ്ബ് പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു
23/03/2016

ഉദയനാപുരം-നേരേകടവ് റോഡ് എത്രയുംവേഗം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്നും നേരേകടവ്-മാക്കേക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് വൈക്കം യൂത്ത് ക്ലബ്ബ് പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ ചേര്‍ത്തല ഭാഗത്തേക്കുള്ള എളുപ്പമാര്‍ഗമാണ് നേരേകടവ്-മാക്കേക്കടവ് ജങ്കാര്‍ സര്‍വീസ്. തൈക്കാട്ടുശ്ശേരി-തുറവൂര്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ നേരേകടവ്-മാക്കേക്കടവ് കടത്തുകടന്നാല്‍ ചേര്‍ത്തല, കൊച്ചി ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരുവാന്‍ സാധിക്കും. ഇതുമൂലം നേരേകടവ് ജങ്കാറിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് എത്തിച്ചേരുന്നത്. ഈ സാഹചര്യത്തില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് എത്രയും വേഗം ഉദയനാപുരം-നേരേകടവ് റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന് യൂത്ത് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് അല്‍ഫിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനുജിത്ത് പി.കെ (അപ്പു സത്യദീപം), വൈസ് പ്രസിഡന്റ് ജിജിത് ഷാജന്‍ (ഉണ്ണി മഹീന്ദ്ര), ജോയിന്റ് സെക്രട്ടറി എബിന്‍ ബാബു (ചന്തു കാക്കനാട്), ട്രഷറര്‍ ദേവന്‍ കൂട്ടുമ്മേല്‍ എന്നിവര്‍ പ്രസംഗിച്ചു.