Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ക്ക് നേരെ പ്രൈവറ്റ് ബസ്സിലെ ജീവനക്കാരുടെ കൈയ്യേറ്റശ്രമം
20/10/2020

വൈക്കം: വൈക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ക്ക് നേരെ പ്രൈവറ്റ് ബസ്സിലെ ജീവനക്കാരുടെ കൈയ്യേറ്റശ്രമം. ചൊവ്വാഴ്ച രാവിലെ 6.50ന് കോട്ടയത്തു നിന്നും ഹൈക്കോടതിയിലേക്ക് സര്‍വ്വീസ് നടത്തിയ ആര്‍.എന്‍.എം 703 എന്ന ബസ് സര്‍വ്വീസ് നടത്തി തിരിച്ച്് വൈക്കത്തു വന്നപ്പോള്‍ വലിയകവലയ്ക്ക് സമീപമുള്ള ജ്യോതി പമ്പിന്റെ സ്റ്റോപ്പില്‍ വച്ച് പ്രിയദര്‍ശിനി ബസ്സിലെ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്്തത്. സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എ.ഐ.ടി.യൂ.സി ജില്ലാക്കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തുകയും വൈക്കം പോലീസ് സ്‌റ്റേഷനിലും ആര്‍.ടി.ഒ ഓഫീസിലും പരാതി നല്‍കുകയും ചെയ്തു.