Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി വെബിനാര്‍ നടത്തി.
20/10/2020
അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ സ്‌കൂള്‍ രക്ഷകര്‍ത്തൃസമിതിയുടെ നേതൃത്വത്തില്‍ ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ സ്‌കൂള്‍ രക്ഷകര്‍ത്തൃസമിതിയുടെ നേതൃത്വത്തില്‍ ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി വെബിനാര്‍ നടത്തി. എം.എല്‍.എ സി.കെ ആശ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഭക്ഷണവും ആരോഗ്യവും മഹാമാരിയുടെ കാലത്ത് എന്ന വിഷയത്തില്‍ ഡോ. സരിതദാസ് ക്ലാസ്സെടുത്തു. യോഗാചാര്യന്‍ മുരളീധരന്‍.സി ഭക്ഷണവും ആരോഗ്യവും എന്ന ഉപവിഷയവും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്ദന അനില്‍ എന്റെ ഭക്ഷണരീതി എന്ന ഉപവിഷയവും അവതരിപ്പിച്ചു. വൈക്കം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി.കെ സുവര്‍ണ്ണന്‍ മോഡറേറ്ററായി. ലോകഭക്ഷ്യ ദിനാചരണം ഓണ്‍ലൈനായി നടത്തി. നാടന്‍ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് വിവിധതരം ആഹാരങ്ങള്‍ കുട്ടികള്‍ നിര്‍മ്മിച്ച് ഓണ്‍ലൈന്‍ പ്രദര്‍ശനം നടത്തി. ഇതിനെ തുടര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍ ഇ.ആര്‍, പി.ടി.എ പ്രസിഡന്റ് എ.എസ് സമ്പത്ത്, അദ്ധ്യാപികമാരായ പ്രസീന ശങ്കര്‍ കെ.എസ്, അഞ്ജു കെ.എ, സ്മിത മേനോന്‍, വികസനസമിതി കണ്‍വീനര്‍ എ.പി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.