Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ വിചാരണ സമരം നടത്തി.
20/10/2020
തോമസ് ചാഴിക്കാടന്റെയും ജയരാജന്റെയും രാജി ആവശ്യപ്പെട്ട് വൈക്കത്ത് കോണ്‍ഗ്രസ് 28 കേന്ദ്രങ്ങളില്‍ നടത്തിയ ജനകീയ വിചാരണ സമരത്തിന്റെ വൈക്കം ടൗണില്‍ നടന്ന സമരപരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യു.ഡി.എഫിനെ വഞ്ചിച്ച തോമസ് ചാഴിക്കാടന്‍ എം.പി യും ജയരാജന്‍ എം.എല്‍.എ യും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം ടൗണ്‍ മണ്്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 28 കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സമരം നടത്തി. നഗരസഭയ്ക്കു മുന്നില്‍ നടത്തിയ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിചാരണ സമരങ്ങളില്‍ അബ്ദുള്‍ സലാം റാവുത്തര്‍, മോഹന്‍ ഡി ബാബു, ജയ്‌ജോണ്‍ പേരയില്‍, എ.സനീഷ് കുമാര്‍, വി.സമ്പത്ത്കുമാര്‍, പി.ഡി ഉണ്ണി, റ്റി.റ്റി സുദര്‍ശനന്‍, കെ.ഷഡാനനന്‍, ഇടവട്ടം ജയകുമാര്‍, പി.ടി സുബാഷ്, കെ.കെ സചിവോത്തമന്‍, ബി.ചന്ദ്രശേഖരന്‍, കെ.പി ശിവജി, എം.റ്റി അനില്‍കുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, വൈക്കം ജയന്‍, കിഷോര്‍കുമാര്‍, സൗദാമിനി, ഷേര്‍ലി ജയപ്രകാശ്, ശ്രീദേവി അനിരുദ്ധന്‍, മോഹനന്‍ പുതുശ്ശേരി, വി.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ അമ്പതുകേന്ദ്രങ്ങളില്‍ ജനകീയ വിചാരണസമരം നടത്തി. മണ്ഡലതല ഉദ്ഘാടനം പഞ്ചായത്തു ജംഗ്ഷനില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരപരിപാടികള്‍ക്ക് കെ.എസ് ജിജിമോന്‍, കോ.പി സുകുമാരന്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.