Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
19/10/2020

വൈക്കം: പൂര്‍ണ്ണമായും കേള്‍വിശേഷിയും സംസാരശേഷിയും ഇല്ലാത്ത വൈക്കം ചാലപ്പറമ്പ് പ്ലാന്തറയില്‍ സന്തോഷിനെ യാതൊരു പ്രകോപനവുമില്ലാതെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യയുടെയും അഞ്ചുവയസ്സുള്ള ഇരട്ടക്കുട്ടികളുടെയും മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ചാലപ്പറമ്പ് കോനാരിയില്‍ സന്ദു സതീഷ്, സച്ചൂ സതീഷ്, ചാലപ്പറമ്പ് അനീഷ് ഭവനില്‍ അനീഷ്, വൈക്കം വാഴമന കൊടിയാട്ട് വീട്ടില്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. എല്ലാദിവസവും സന്ധ്യമുതല്‍ പാതിരാവരെ സംഘം ചേര്‍ന്ന് കഞ്ചാവും മദ്യവും ഉപയോഗിച്ച് ഇവര്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയുണ്ടാക്കുന്നു. സന്ധ്യാനേരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാന്‍പോലും ഭയമാണ്. രാത്രികാലങ്ങളില്‍ വഴിയാത്രക്കാര്‍ക്ക് വഴിനടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ ഇവര്‍ വഴിയില്‍ കിടക്കുന്നു. കോവിഡ് നിയന്ത്രണങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല. ഇവര്‍ക്കെതിരെ പ്രദേശവാസികള്‍ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് കേസ്സെടുത്തിട്ടുണ്ട്.