Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെബിനാര്‍ നടത്തി.
19/10/2020

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ലോക കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് -19 കരുതലും പൊരുതലും എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീതരാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് സോണല്‍ ചെയര്‍മാന്‍ ജീവന്‍ ശിവറാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍.വി എന്നിവര്‍ ക്ലാസ്സെടുത്തു. കോവിഡ് 19നെതിരെ പോരാടുന്നതില്‍ കുട്ടികളുടെ പങ്കിനെക്കൂറിച്ചും എന്തെല്ലാം കാര്യങ്ങളിലാണ് കരുതല്‍ വേണ്ടതെന്നതിനെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം ഉണ്ടാക്കാന്‍ ഇതിലൂടെ കഴിഞ്ഞതായി ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍ പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും പ്രദേശവാസികളും ഇതില്‍ പങ്കെടുത്തു. അദ്ധ്യാപകരായ പ്രസീന ശങ്കര്‍, കെ.എസ് അനുഷ, കെ.അഞ്ജു, സ്മിത മേനോന്‍, പി.ടി.എ പ്രസിഡന്റ് എ.എസ് സമ്പത്ത്, വികസനസമിതി ആക്ടിംഗ് ചെയര്‍മാന്‍ എ.പി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.