ഉപകരണങ്ങള്‍ കൈമാറി
19/10/2020
വൈക്കം നഗരസഭയുടെ കോവിഡ് സെന്ററിലേക്ക് മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യൂ.സി ) നല്കിയ ഉപകരണങ്ങള്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ചെയര്മാന് ബിജു വി കണ്ണേഴന്‍ കൈമാറുന്നു.
വൈക്കം: നഗരസഭയില്‍ ആംഭിച്ച കോവിഡ് ഫസ്്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യൂ.സി) നല്കിയ ഉപകരണങ്ങള്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് നഗരസഭാ ചെയര്മാന് ബിജു വി കണ്ണേഴന്‍ കൈമാറി. യൂണിയന് മണ്ഡലം പ്രസിഡന്റ് കെ.അജിത്ത് എക്സ് എം.എല്‍.എ, മുനിസിപ്പല്‍ സെക്രട്ടറി രമ്യാ കൃഷ്ണന്, ബിജു വാലാച്ചിറ, കെ.വി സുമ എന്നിവര്‍ പങ്കെടുത്തു.