Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
19/10/2020
65 വയസ്സുകഴിഞ്ഞവര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള മഹിളാസംഘം വൈക്കം ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡിനെ തുടര്‍ന്ന് 65 വയസ്സ് കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികളെ തൊഴിലില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേതനവും ഹാജറും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ വിവിവിധകേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി. വൈക്കം ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിയ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മഹിളാസംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി, പി.ഓമനക്കുട്ടന്‍, ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു. ടി.വി പുരത്ത് രമണി രമേശനും ചെമ്മനത്തുകരയില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറി എസ്.ബിജുവും കൊതവറയില്‍ സരസമ്മ വിജയനും ഉല്ലലയില്‍ പി.ആര്‍ രജനിയും തോട്ടകത്ത് മായാഷാജിയും വെച്ചൂരില്‍ ശ്രീദേവി ജയനും കല്ലറയില്‍ സുജാത ശിവനും ഉദ്ഘാടനം ചെയ്തു.