Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതിന്റെ പരിശോധന ഫിഷറീസ് വകുപ്പ് ആരംഭിച്ചു.
23/03/2016

2013ലെ ഉള്‍നാടന്‍ മത്സ്യബന്ധന നിയമമനുസരിച്ച് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതിന്റെ പരിശോധന ഫിഷറീസ് വകുപ്പ് ആരംഭിച്ചു. തീരദേശ മേഖലയില്‍ വളളങ്ങള്‍ക്ക് നമ്പര്‍ നല്‍കാറുണ്ടെങ്കിലും ഉള്‍നാടന്‍ വള്ളങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്ന നടപടികള്‍ ഇപ്പോഴാണ് തുടങ്ങിയത്. ഉള്‍നാടന്‍ വള്ളങ്ങളുടെ വിവരങ്ങളെല്ലാം രജിസ്‌ട്രേഷനിലൂടെ ഫിഷറീസ് വകുപ്പില്‍ ലഭ്യമാകും. 250ഓളം വള്ളങ്ങള്‍ രണ്ട് ദിവസങ്ങള്‍കൊണ്ട് പരിശോധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വെച്ചാണ് പരിശോധന നടത്തുന്നത്. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ, സബ്ഇന്‍സ്‌പെക്ടര്‍ മെരിററ് കുര്യന്‍, നൗഫല്‍, സിമി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.