Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മൃഗാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗചികിത്സാ സൗകര്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
17/10/2020
കോട്ടയം ജില്ലയില്‍ വൈക്കം മൃഗാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗചികിത്സാ സൗകര്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കോട്ടയം ജില്ലയില്‍ വൈക്കം മൃഗാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗചികിത്സാ സൗകര്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എസ്.എന്‍ ബിന്ദു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ.ടി തങ്കച്ചന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നിര്‍മ്മല പ്രിയദര്‍ശിനി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.സന്തോഷ്, കെ.രമേശന്‍, എന്‍.അനില്‍ ബിശ്വാസ്, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.