Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
17/10/2020

വൈക്കം: കേരളപ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകദ്രോഹബില്ലിനും വെച്ചൂര്‍ പാടശേഖരങ്ങളില്‍ നിന്നും നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാനസര്‍ക്കാരിനും എതിരെ വെച്ചൂര്‍ കൃഷിഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം ചെയര്‍മാന്‍ എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ മണ്ഡലം ചെയര്‍മാന്‍ കെ.വി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആര്‍.കൃഷ്ണന്‍കുട്ടി, പി.വി ജയന്തന്‍, പി.എന്‍ ശിവന്‍കുട്ടി, ഷാജി മുഹമ്മദ്, ബിജു കൂട്ടുങ്കല്‍, എസ്.മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.