Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടക്കൂംകൂര്‍ സ്മാരക മുനിസിപ്പല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് എട്ടുമാസമാകുന്നു.
17/10/2020

വൈക്കം: വടക്കൂംകൂര്‍ സ്മാരക മുനിസിപ്പല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് എട്ടുമാസമാകുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഗ്രന്ഥശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. അടച്ചിടല്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് മറ്റു വായനശാലകളും ഗ്രന്ഥശാലകളും തുറന്നിട്ടും മുനിസിപ്പല്‍ ലൈബ്രറി തുറന്നിട്ടില്ല. നൂറുകണക്കിന് വായനക്കാര്‍ നിത്യേന ഉപയോഗിച്ചിരുന്ന ഗ്രന്ഥശാലയാണ് അടഞ്ഞുകിടക്കുന്നത്. സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാത്തതിനാലാണ് ഗ്രന്ഥശാല തുറക്കാത്തതെന്ന് നഗരസഭ അധികൃതര്‍ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുനിസിപ്പല്‍ ലൈബ്രറി തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സംസ്‌കാര സാഹിതി വൈക്കം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കെ.ആര്‍ സുശീലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. കെ.പി റോയി, പി.ജോണ്‍സണ്‍, ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, ഗിരിജ ജോജി, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.