Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി പൂജ മഹോത്സവത്തിനും ബൊമ്മക്കൊലു ദര്‍ശനത്തിനും തുടക്കമായി.
17/10/2020

വൈക്കം: വടയാര്‍ സമൂഹം ശ്രീരാജരാജേശ്വരി തിരുനടയില്‍ നവരാത്രി പൂജ മഹോത്സവത്തിനും ബൊമ്മക്കൊലു ദര്‍ശനത്തിനും തുടക്കമായി. 25 വരെ രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.30 വരെയുമാണ് പൂജാ സമയം. 24ന് ദുര്‍ഗ്ഗാഷ്ടമി പൂജവയ്പ്പും, 25ന് മഹാനവമി പൂജയും 26ന് രാവിലെ വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും നടക്കും. എല്ലാദിവസവും ലളിതാസഹസ്രനാമാര്‍ച്ചന, അഷ്ടോത്തരാര്‍ച്ചന, ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായ പാരായണം സൂക്തജപം എന്നിവ ഉണ്ടായിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നവരാത്രി സംഗീതോത്സവവും മറ്റു സ്‌റ്റേജ് പരിപാടികളും ഒഴിവാക്കി പൂജ ചടങ്ങുകള്‍ മാത്രമായി ലളിതമായിട്ടായിരിക്കും നവരാത്രി ആഘോഷം.