Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളക്കണയാത്ത മൃഗാശുപത്രി വെള്ളിയാഴ്ചയാരംഭിക്കും
15/10/2020

വൈക്കം: മൃഗസംരക്ഷണവകുപ്പിന്റെ പുത്തന്‍ചുവടുവെയ്പ്പായ ശോഭനം 2020-ന്റെ ഭാഗമായി വിളക്കണയാത്ത മൃഗാശുപത്രി വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന 26 മൃഗാശുപത്രികളാണ് നാളെ മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാകുന്നത്. കോട്ടയം ജില്ലയില്‍ തോട്ടുവക്കത്ത് പ്രവര്‍ത്തിക്കുന്ന വൈക്കം മൃഗാശുപത്രിയാണ് വിളക്കണയാത്ത മൃഗാശുപത്രിയായി മാറുന്നത്. ഇതിലൂടെ മൃഗസംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗസ്‌നേഹികള്‍ക്കും 24 മണിക്കൂറും വെറ്റിനറി സേവനങ്ങള്‍ ലഭ്യമാകും. വലുതും ചെറുതുമായ ഒട്ടേറെ ഫാമുകളും കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ച ധാരാളം കാര്‍ഷിക കുടുംബങ്ങളും ഉള്ള ഈ പ്രദേശത്ത് കര്‍ഷകര്‍ക്ക് ഇതിലൂടെയുള്ള ആശ്വാസം വളരെ വലുതാണ്. വൈകിട്ട് അഞ്ചുമണിക്ക് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബിന്ദു എസ്.എന്‍ പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി മുഖ്യപ്രഭാഷണം നടത്തും. ആര്‍.സന്തോഷ് ആശംസാപ്രസംഗം നടത്തും. ജില്ലാ വെറ്റിനറി ഓഫീസര്‍ ഡോ. ഒ.ടി തങ്കച്ചന്‍ സ്വാഗതവും വൈക്കം ആശുപത്രി വെറ്റിനറി സര്‍ജന്‍ ഡോ.നിര്‍മ്മല പ്രിയദര്‍ശിനി കൃതജ്ഞതയും രേഖപ്പെടുത്തും.