Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴമന സൗത്ത് ബ്ലോക്കിലെ എഴുപതേക്കറോളം വരുന്ന പാടശേഖരത്തില്‍ വീണ്ടും നെല്‍വിത്ത് വിതച്ചു.
15/10/2020

വൈക്കം: കഴിഞ്ഞ ഇരുപതുവര്‍ഷമായി തരിശായി കിടന്നിരുന്ന വാഴമന സൗത്ത് ബ്ലോക്കിലെ എഴുപതേക്കറോളം വരുന്ന പാടശേഖരത്തില്‍ വീണ്ടും നെല്‍വിത്ത് വിതച്ചു. ഭൂ, മണല്‍ മാഫിയകള്‍ വാങ്ങിക്കൂട്ടിയിരുന്ന പാടശേഖരമായിരുന്നു ഇത്. വന്‍തുകയ്ക്ക് പാടശേഖരത്തിലെ ചരല്‍ എടുക്കുകയായിരുന്നു ഭൂമാഫിയ ലക്ഷ്യമിട്ടിരുന്നത്. സുഭിക്ഷകേരളം പദ്ധതിയില്‍പ്പെടുത്തി നാടെങ്ങും കൃഷി ആരംഭിക്കുന്നതില്‍ പ്രചോദനം കൊണ്ടാണ് കേരളകര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തകനായ ഇടവേലിത്തറ സോമന്റെ നേതൃത്തില്‍ കൃഷിതുടങ്ങിയത്. വിത്തുവിതയ്ക്കല്‍ കര്‍ഷകസംഘം ഏരിയാ സെക്രട്ടറി റ്റി.റ്റി സെബാസ്റ്റിയന്‍ നിര്‍വഹിച്ചു. സി.പി.ഐ.എം ഉദയനാപുരം ഈസ്റ്റ് ലോക്കല്‍സെക്രട്ടറി ജി.രവികുമാര്‍ അദ്ധ്യക്ഷനായി. കര്‍ഷകസംഘം മേഖലാ പ്രസിഡന്റ് എന്‍.കെ സുഗുണന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.രശ്മി, കെ. ദീപേഷ് സംസാരിച്ചു.