Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എമര്‍ജിംഗ് വൈക്കത്തുകാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാതിരുന്ന നാല് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി കള്‍ നല്‍കി.
15/10/2020

വൈക്കം: എമര്‍ജിംഗ് വൈക്കത്തുകാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാതിരുന്ന നാല് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി കള്‍ നല്‍കി. ഗ്രൂപ്പിന്റെ മുന്‍കൈയ്യില്‍ നല്‍കുന്ന ഏഴാമത്തെ ടെലിവിഷന്‍ ആണ് കഴിഞ്ഞദിവസം ചാലപ്പറമ്പില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ശശിധരന്‍ കൈമാറിയത്. വൈക്കം നഗരസഭ, തലയോലപ്പറമ്പ്, ഉദയനാപുരം, കല്ലറ, വെള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിനുമുന്‍മ്പ് ടി.വി നല്‍കിയത്. ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എല്‍ സന്തോഷ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിജയകുമാരി, എമര്‍ജിംഗ് വൈക്കത്തുകാര്‍ അഡ്മിന്‍ അഡ്വ. എ.മനാഫ്, ബ്രിജേഷ് നായര്‍, സഹര്‍ ഷെമീര്‍, എം.സുജിന്‍, കെ.ജി അനില്‍കുമാര്‍, അഭിലാഷ്, എം.കെ ശ്രീജന്‍, കെ.പി അഖില്‍, സനീഷ് വടയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.