Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയും ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെയും കേസ്സ് രജിസ്റ്റര്‍ ചെയ്തു
22/03/2016

മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയും ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെയും കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറുകയും ചെയ്തു. KL.36C 7371, KL.35C 2099, KL.36C 8135 എന്നീ രജിസ്റ്റര്‍ നമ്പരുകളിലുള്ള വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചു വാഹനം ഓടിച്ചതും, അപകടം, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവയടക്കം 2015-ല്‍ 280 പേരുടെ ലൈസന്‍സും 2016-ല്‍ ഇതുവരെ 69 ലൈസന്‍സുകളും സസ്‌പെന്റ് ചെയ്തു. ഓവര്‍ സ്പീഡില്‍ വാഹനം ഓടിച്ചതിന് ക്യാമറാ നിരീക്ഷണത്തില്‍ കുടുങ്ങിയ 1032 വാഹനങ്ങളില്‍ നിന്ന് 4,35,000 രൂപ പിഴ ശേഖരിച്ചു. നോട്ടീസ് അയച്ചിട്ടും ഇനിയും തീര്‍പ്പാക്കത്തവര്‍ക്ക് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്ന നടപടി അടുത്ത മാസം മുതല്‍ സ്വീകരിക്കുന്നതാണ്. 16 വയസ്സില്‍ താഴെ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ മാതാപിതാക്കളുടെ അനുവാദം കൂടാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതിന് 2 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ കേരളഹൈക്കോടതിയിലെ ജസ്റ്റീസ് ചിദംബരേശിന്റെ വിധിപ്രകാരം അനുവാദമില്ലാതെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഒറിജിനല്‍ യന്ത്രഭാഗങ്ങള്‍ ഇളക്കിമാറ്റി അനധികൃതമായി ഗുണനിലവാര പരിശോധന നടത്താത്ത പുകകുഴലുകള്‍ വയ്ക്കുന്നതുമൂലം ശബ്ദനിയന്ത്രണം സാധ്യമല്ലാതെ റോഡുകളില്‍ അസഹനീയ ശബ്ദമുണ്ടാക്കിയും ബൈക്കുകള്‍ യഥാര്‍ത്ഥ ഹാന്‍ഡിലുകള്‍ മാററി പൈപ്പുകള്‍ വളച്ചുണ്ടാക്കിയ ഹാന്‍ഡില്‍ ഘടിപ്പിക്കുക, സീററുകള്‍ ഘടിപ്പിക്കുക, സീറ്റുകള്‍ ഇളക്കിമാററി ചരിവുകള്‍ ഉള്ള സീററുകള്‍ ഘടിപ്പിക്കുക, മഡ് ഫ്‌ളാപ്പ്, സാരീഗാര്‍ഡ് തുടങ്ങിയ സുരക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങള്‍ ഇളക്കിമാറ്റുക, തീവ്രപ്രകാശം പരത്തുന്ന ലൈറ്റ് വയ്ക്കുകയും ഹെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പികാകതിരിക്കുകയും, അതു വഴി രാത്രിയില്‍ മററ് വാഹനങ്ങള്‍ക്ക് ഈ വണ്ടിയെ കുറിച്ച് ധാരണ ഉണ്ടാവാതെ റോഡപകട സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ അനധികൃതമായി മാററം വരുത്തിയ 8 ബൈക്കുകള്‍ക്കെതിരെ നടപടി എടുത്തു. ഇത്തരം മോട്ടോര്‍ സൈക്കിളുകള്‍, അനുവദനീയമല്ലാത്ത നമ്പര്‍ പ്ലേററുകള്‍ എന്നിവയുടെ ഫോട്ടോ എടുത്ത് 8547639001 എന്ന വാട്‌സ് ആപ്പ് നമ്പരില്‍ അറിയിക്കാവുന്നതാണെന്ന് വൈക്കം ജോയിന്റ് ആര്‍.ടി.ഒ സജിത്ത് .വി അറിയിച്ചു.