Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ കുടുങ്ങിയ മദ്ധ്യവയസ്‌കന്‍ അരമണിക്കൂറോളം നാടിനെ മുള്‍മുനയിലാക്കി.
21/11/2015
മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ കുടുങ്ങിയ മദ്ധ്യവയസ്‌കന്‍ അരമണിക്കൂറോളം നാടിനെ മുള്‍മുനയിലാക്കി. തലയോലപ്പറമ്പ് വടയാര്‍ കോലത്താര്‍ ഭാഗത്തുള്ള പ്ലാവ് വെട്ടുന്നതിനിടയില്‍ ഉമാകുന്ന് സ്വദേശി സുശീലന്‍ (48) ആണ് മരത്തില്‍ കുടങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരത്തിന്റെ ശിഖരത്തില്‍ പിടിച്ചിരുന്ന ഇയാളെ ഏറെ പണിപ്പെട്ടാണ് താഴെയിറക്കിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്നാണ് സുശീലന് രക്ഷാമാര്‍ഗമൊരുക്കിയത്. പിന്നീട് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.