Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശപ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിന്റെ നട്ടെല്ലാണെന്നും കോവിഡ് സാഹചര്യത്തില്‍ ഇവര്‍ നടത്തിയ സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍
14/10/2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് രാമു ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുന്ന പുരസ്‌കാരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്്ക്കന്‍ ഡോ. പി.വിനോദിന് കൈമാറുന്നു.

വൈക്കം: ആശപ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിന്റെ നട്ടെല്ലാണെന്നും കോവിഡ് സാഹചര്യത്തില്‍ ഇവര്‍ നടത്തിയ സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം നടത്തിയ വിഭാഗങ്ങളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന എല്‍ .രാമചന്ദ്രന്റെ പേരിലുള്ള രാമു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉപഹാരം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോ. പി.വിനോദിന് സമ്മാനിച്ചു. വി.കെ വേലപ്പന്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍, എം.പവിത്രന്‍ സ്മാരക പുരസ്‌കാരങ്ങള്‍, പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍, കുഞ്ഞന്‍ സ്മാരക പുരസ്‌കാരങ്ങള്‍ എന്നിവയും വിതരണം ചെയ്തു. നഗരസഭയുടെ കീഴിലുള്ള ആശാപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ ബാബു, എം.ടി അനില്‍കുമാര്‍, കെ.ഷഡാനനന്‍ നായര്‍, ജെയ്‌ജോണ്‍ പേരയില്‍, പി.ഡി ഉണ്ണി, പി.ടി സുഭാഷ്, ബി.ചന്ദ്രശേഖരന്‍, വി.അനൂപ്, പി.ജോണ്‍സണ്‍, ജി.ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.