Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യവ്യക്തി റോഡിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട നടപ്പാത ഇറക്കി പണിതത് ഗതാഗതത്തിന് തടസ്സമായതായി പരാതി.
14/10/2020
താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി റോഡരികില്‍ സ്വകാര്യവ്യക്തി റോഡ് കയ്യേറി നിര്‍മ്മിച്ച നടപ്പാത

വൈക്കം: വൈക്കം താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി-മടിയത്തറ റോഡിന്റെ ഓരത്ത് സ്വകാര്യവ്യക്തി റോഡിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട നടപ്പാത ഇറക്കി പണിതത് ഗതാഗതത്തിന് തടസ്സമായതായി പരാതി. നഗരസഭ 23, 25, 26 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗമാണിത്. വീതി കുറഞ്ഞ റോഡില്‍ നടപ്പാത ഇറക്കിക്കെട്ടിയത് മൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്തുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയിലേക്കും തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണിലേക്കും നിരവധി വാഹനങ്ങള്‍ വരുന്നുണ്ട്. വാഹനങ്ങള്‍ക്ക് തിരിക്കുവാനും സൈഡ് കൊടുക്കുവാനും ഇടമില്ലാത്ത സാഹചര്യം ഗതാഗത സ്തംഭനത്തിനും ഇടയാക്കുന്നു. റോഡിന്റെ ഒരു മീറ്റര്‍ ഭാഗം കവര്‍ന്നെടുത്തിട്ടും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുകയാണെന്ന് കാരയില്‍ ഓട്ടോ ബ്രദേഴ്‌സ് തൊഴിലാളികളും പ്രദേശവാസികളും ആരോപിച്ചു. താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ സമീപത്ത് ഗതാഗതത്തിന് തടസമായുണ്ടായ കയ്യേറ്റം നീക്കം ചെയ്യുവാന്‍ നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തകര്‍ന്ന് കിടന്ന റോഡ് പുനര്‍നിര്‍മ്മിക്കുന്ന ജോലി നടന്നുവരുകയാണ്. സ്വകാര്യ വ്യക്തി റോഡിലേക്ക് തള്ളിയിട്ട കോണ്‍ക്രീറ്റ് ഭാഗം നീക്കം ചെയ്താല്‍ ടാര്‍ ചെയ്യുന്ന സമയത്ത് കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.