Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരം നടത്തി.
14/10/2020
കേന്ദ്രഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹബില്ലിനെതിരെ സംയുക്തകര്‍ഷക സമിതി വൈക്കം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ നടത്തിയ സമരം കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ സംയുക്തകര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ വൈക്കം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ സമരം നടത്തി. കോവിഡ് മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് 7500 രൂപ അടിയന്തിര സഹായം അനുവദിക്കുക, 60 വയസ്സായ കര്‍ഷകര്‍ക്ക് 10000 രൂപ പെന്‍ഷന്‍ നല്‍കുക, കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ബില്ലുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍, കര്‍ഷകസംഘം ഏരിയാ സെക്രട്ടറി ടി.ടി. സെബാസ്റ്റ്യന്‍, ഗോപാലകൃഷ്ണന്‍, കെ.രമേശന്‍, എന്‍.മോഹനന്‍, സുഗുദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കച്ചേരിക്കവലയില്‍ നടന്ന സമരം കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയംഗം കെ.കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.