Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് വൈദ്യുതി മുടക്കം പതിവ്
14/10/2020

വൈക്കം: നഗരത്തില്‍ വൈദ്യുതി അപൂര്‍വ്വവസ്തുവായി മാറുന്നു. മാസങ്ങളായി ദിവസവും പലതവണയാണ് കറണ്ട് പോകുന്നത്. ചിലസ്ഥലങ്ങളില്‍ മണിക്കൂറുകള്‍ കറണ്ടില്ലാത്ത സ്ഥിതിയാണ്. പാതിരാസമയത്തുപോലും തുരുതുരാ വൈദ്യുതി വന്നുംപോയുമിരിക്കുന്നത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ചെറിയ മഴതുടങ്ങിയാല്‍ പോലും വൈദ്യുതി മുടക്കം പതിവാണ്. നഗരത്തിലെ തെരുവുവിളക്കുകളും രാത്രികാലങ്ങളില്‍ കൃത്യമായി തെളിക്കുന്നതിന് സംവിധാനം ഇല്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുന്‍പുണ്ടായ ഉന്‍പെന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി ഒട്ടേറെ വൈദ്യുതപോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. വടക്കേനട, വലിയകവല റോഡില്‍ മാത്രം പതിനെട്ടു പോസ്റ്റുകളാണ് ഒടിഞ്ഞത്. ഇതോടെ ഇവിടുത്തെ വഴിവിളക്കുകളും നിലച്ചു. ഇതുമൂലം നഗരവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. സ്ഥിരം ജീവനക്കാരില്ലാത്തതും പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവവുമൊക്കെയാണ് ഈ സ്ഥിതിക്ക് കാരണമായി പറയുന്നത്. മാസങ്ങളായി തുടര്‍ച്ചയായി അനുഭവപ്പെടുന്ന വൈദ്യുതി തകരാറിന്റെ കാരണം കണ്ടെത്തി സ്ഥിരമായ പരിഹാരമുണ്ടാക്കണമെന്ന അവശ്യത്തിലാണ് നാട്ടുകാര്‍.