പുഴുശല്യം വര്‍ദ്ധിക്കുന്നു.
14/10/2020
വൈക്കം: ആറാട്ടുകളുങ്ങര തലവടി ഭാഗത്ത് പലവീടുകളിലും ഭിത്തികളില്‍ പുറ്റുപോലെ അടിഞ്ഞുകൂടി പെരുകുന്ന ചൊറിയന്‍ പുഴു ഭീഷണിയാകുന്നു. ഒന്നോ രണ്ടോ പുഴുക്കളെ കണ്ടാല്‍ വളരെ വേഗത്തിലാണ് ഇവ വീടിനുള്ളിലും ഭിത്തിയിലും മറ്റും നിറയുന്നത്. അടിയന്തിരമായി ആരോഗ്യവിഭാഗം പരിശോധിച്ച് പുഴുനശീകരണം നടത്തിയില്ലെങ്കില്‍ ഇവ പ്രദേശമാകെ വ്യാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.