Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം
14/10/2020
ബ്രാഹ്മണസഭ സംസ്ഥാന സമിതി സാമ്പത്തികമായി പിന്നോക്കം ന്ില്‍ക്കുന്ന വൈക്കം ഉപസഭയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി നിര്‍വഹിക്കുന്നു.

വൈക്കം: ബ്രാഹ്മണസഭ സംസ്ഥാന സമിതിയില്‍ നിന്നും വൈക്കം ഉപസഭയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന രണ്ടായിരം രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ചവുണ്ടത്ത് മഠത്തില്‍ രാജഗോപാല്‍ നല്‍കിയ മൊബൈല്‍ ഫോണുകളും വിതരണം ചെയ്തു. ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം എസ്.സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതവിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണ്ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, ഉപസഭാ പ്രസിഡന്റ് സീതാലക്ഷ്മി, സെക്രട്ടറി പ്രിയ അയ്യര്‍, ഉപസഭ ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യം അംബികാവിലാസ്, ഗോപാലകൃഷ്ണന്‍, എന്‍. ഹരിഹരയ്യര്‍ എന്നിവര്‍ പങ്കെടുത്തു.