പുരസ്കാരം നല്കി ആഭിനന്ദിച്ചു.
14/10/2020
പുളിഞ്ചുവട് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാര വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പുളിഞ്ചുവട് റഡിന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്കാരം നല്കി ആഭിനന്ദിച്ചു. സി.കെ ആശ എം.എല്‍.എ വിതരണം ഉദ്ഘാടനം ചെയ്്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ സചിവോത്തമന്, വൈശാഖ് പ്രദീപ്, ആര്.രാജേന്ദ്രന് പിള്ള, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.