Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ 110-ാമ വാര്‍ഷികാഘോഷം
22/03/2016

അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ 110-ാമ വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഒ.മോഹനകുമാരി ഉദ്ഘാടനം ചെയ്തു. പി.ററി.എ പ്രസിഡന്റ് ലൂസി സണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ഇ.വി.ഓമന സ്വാഗതം ആശംസിച്ചു. സി.ആര്‍.സി കണ്‍വീനര്‍ ജയചന്ദ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസ്സ്തല പ്രതിഭ പുരസ്‌ക്കാര വിതരണം മുന്‍ പി.ററി.എ പ്രസിഡന്റ് ററി.ജി പ്രേംനാഥ് നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ ലീഡര്‍ ടോണി വര്‍ഗ്ഗീസ്, ഐശ്വര്യ ജയന്‍, അശ്വന്ത് എസ് രമേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.