Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ടൗണ്‍ഹാളില്‍ തയ്യാറാക്കിയിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ വ്യാഴാഴ്ച തുറക്കും.
13/10/2020

വൈക്കം: നഗരസഭ ടൗണ്‍ഹാളില്‍ തയ്യാറാക്കിയിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ വ്യാഴാഴ്ച തുറക്കും. വൈക്കത്തും സമീപപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു കണക്കിലെടുത്താണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നു കൊടുക്കാന്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചത്. കോവിഡ് സെന്ററിലേക്കാവശ്യമായ ഡോക്ടര്‍, നഴ്‌സ് എന്നിവരെ അടിയന്തിരമായി നിയമിക്കണമെന്നും യോഗം അധികൃതരോടാവശ്യപ്പെട്ടു. ഇതിനുപുറമേ നൂറുരോഗികളെ കിടത്തി ചികിത്സിക്കാന്‍ ഉള്ള സൗകര്യം വാര്‍വിന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒരുക്കും. ഇവിടേക്കാവശ്യമായ ഫര്‍ണീച്ചര്‍ അടക്കമുള്ള സാധനസാമഗ്രികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം നല്‍കും. യോഗത്തില്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍, കൗണ്‍സിലര്‍മാരായ എം.ടി അനില്‍ കുമാര്‍, എസ്.ഹരിദാസന്‍ നായര്‍, കെ.ആര്‍ രാജേഷ്, ഡോ. പി.വിനോദ്, ഡോ.ശ്രീകുമാര്‍, നഗരസഭാ സെക്രട്ടറി രമ്യകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.