Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
12/10/2020
കോവിഡ് രോഗിയായ തോട്ടകം സ്വദേശി വാസുവിന് യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി കെ.യൂ അനില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് രോഗിയായ തലയാഴം തോട്ടകം വേലിക്കകത്ത് വാസു (76) മതിയായ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ അഞ്ച് കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കോവിഡ് 19ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം. കെ.പി.എം.എസ് തോട്ടകം 1359-ാം നമ്പര്‍ ശാഖയിലെ അംഗമാണ് വാസു. വാസുവിന് രോഗം സ്ഥിതീകരിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിനിടയക്കിയതെന്ന് കെ.പി.എം.എസ് ആരോപിച്ചു. ഒക്ടോബര്‍ 6ന് രാവിലെ എട്ടുമണിക്കാണ് തോട്ടകം സ്വദേശിയായ വാസുവും ഭാര്യ ദേവകിയും രണ്ട് മക്കളും വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായത്. 11 മണിക്ക് വാസുവിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വിളിച്ചറിയിച്ചു. എന്നാല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രി ഈ വിവരം കോട്ടയത്തെ കോവിഡ് കണ്‍ട്രോള്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ചികിത്സ കിട്ടാന്‍ വൈകിയെന്നാണ് പരാതി. രോഗം സ്ഥിതികരിച്ച് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് ആരോപിക്കുന്നു. തുടര്‍ന്ന് കെ.പി.എം.സെ് വൈക്കം യൂണിയന്‍ കമ്മറ്റി തോട്ടകത്ത് റോഡ് ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് രോഗികളെ കൊണ്ടുപോകുവാന്‍ ആരോഗ്യവകുപ്പ് തയ്യാറായത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയും, ആരോഗ്യവകുപ്പ് അധികൃതരും ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും സമരക്കാര്‍ ആരോപിച്ചു. താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി കെ.യു അനില്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ബാബു വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. വിവിധകേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സമരങ്ങളില്‍ സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ്‌കുമാര്‍, കെ.എം സോമനാഥന്‍, കെ.വിദ്യാധരന്‍, എം.കെ രാധാകൃഷ്ണന്‍, എം.കെ പ്രകാശന്‍, കനകാമുരളി, മോനിച്ചന്‍, കെ.ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.