Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക് ആക്കിയതിന്റെ പ്രഖ്യാപനം നടത്തി
12/10/2020
വൈക്കം നിയോജക മണ്ഡലത്തിലെ 68 സ്‌കൂളുകള്‍ ഹൈടെക് സംവിധാനത്തില്‍ ആക്കിയതിന്റെ പ്രഖ്യാപനം സി.കെ ആശ എം.എല്‍.എ നടത്തുന്നു.

വൈക്കം: കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തോടെ ഉയര്‍ത്തിയതിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക് ആക്കിയതിന്റെ പ്രഖ്യാപനം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സി.കെ ആശ എം.എല്‍.എ നടത്തി. വൈക്കത്തെ 68 സ്‌കൂളുകളിലും ലാപ്‌ടോപ്, പ്രൊജക്ടര്‍, മോണിറ്ററിംഗ് അസസ്സറീസ്, സ്‌ക്രീന്‍ ബോര്‍ഡ്, എല്‍.ഇ.ഡി ടി.വി, മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, ഡി.എസ്.എല്‍.ആര്‍ ക്യാമറ, എച്ച്.ഡി വെബ് ക്യാം, യു.എസ്.ബി സ്പീക്കര്‍ തുടങ്ങി 2094 ഉപകരണങ്ങളാണ് ക്ലാസ് മുറികളില്‍ ക്രമീകരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, അഡ്വ. കെ.കെ രഞ്ജിത്ത്, പി.സുഗതന്‍, ഡി.രഞ്ജിത്ത്കുമാര്‍, ടി.കെ സുവര്‍ണ്ണന്‍, എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, എച്ച്.എം.എം.ആര്‍ സുനിമോള്‍, പി.ടി.എ പ്രസിഡന്റ് സുമേഷ് കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, സാബു പി മണലൊടി എന്നിവര്‍ പങ്കെടുത്തു.