Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിജി അനുസ്മരണവും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും
12/10/2020
ഇന്ദ്രാജി പരിസ്ഥിതി വൈക്കം സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജി അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിക്കാട്ടിയ മഹാത്മജിയുടെ ദീര്‍ഘവീക്ഷണമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. ഇന്ദ്രാജി പരിസ്ഥിതി വൈക്കം സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജി അനുസ്മരണവും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്.ശരത്ത്, പി.വി പ്രസാദ്, അക്കരപ്പാടം ശശി, പി.വി വിവേക്, ജെയ്‌ജോണ്‍ പേരയില്‍, കെ.ഷഡാനന്‍ നായര്‍, വി.അനൂപ്, അഡ്വ. എ.സനീഷ്‌കുമാര്‍, ബി.ചന്ദ്രശേഖരന്‍, പി.കെ മണിലാല്‍, കെ.കെ സചിവോത്തമന്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, കെ.സുരേഷ് കുമാര്‍, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.