Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യധാന്യക്കിറ്റുകളും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സാധന സാമഗ്രികളും വിതരണം ചെയ്തു
12/10/2020
പള്ളിപ്രത്തുശ്ശേരി ചെമ്പഴന്തി എസ്.എന്‍.ഡി.പി കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണവും കോവിഡ് 19 പ്രതിരോധ സാധന സാമഗ്രികളും രക്ഷാധികാരി ചെല്ലപ്പന്‍ വിതരണം ചെയ്യുന്നു.

വൈക്കം: പള്ളിപ്പുറത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റിലെ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യക്കിറ്റുകളും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സാധന സാമഗ്രികളും വിതരണം ചെയ്തു. യൂണിറ്റ് രക്ഷാധികാരിയും റിട്ടയര്‍ഡ് ബി.ഡി.ഒ യുമായ ചെല്ലപ്പന്‍ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയര്‍മാന്‍ സജീവ് വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുജിത പ്രമോദ്, മനോജ് ചെത്തിക്കാട്ട്, പ്രമോദ് താനവേലില്‍, യൂണിറ്റ് മിന്‍ ചെയര്‍മാന്‍, രാമചന്ദ്ര പ്രമോദ്, രാജീവ് ചെത്തിക്കാട്ട്, ചന്ദ്രിക ഗോപി എന്നിവര്‍ പങ്കെടുത്തു. യൂണിറ്റിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായി കരുതിവച്ച തുക ഉപയോഗിച്ചാണ് ഭക്ഷ്യധാന്യക്കിറ്റുകള്‍ ശേഖരിച്ച് വിതരണം ചെയ്തത്.