Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും യോഗി ആദിത്വനാഥിന്റെയും നീക്കങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ
12/10/2020
ദളിത് പീഢനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സ്വാഭിമാന യാത്രയുടെ സമാപനം കുറിച്ച് വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും യോഗി ആദിത്വനാഥിന്റെയും നീക്കങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലുവ അദ്വൈത ആശ്രമത്തില്‍ നിന്നും സത്യാഗ്രഹ സമരഭൂമിയിലേക്ക് നടത്തിയ സ്വാഭിമാനയാത്രയുടെ സമാപനവേളയില്‍ പ്രസംഗിക്കുകയായിരുന്നു ജാഥ ക്യാപ്റ്റന്‍ കൂടിയായ ഷാഫി പറമ്പില്‍. ആലുവായില്‍ നിന്നും 50 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്താണ് വൈക്കം സത്യാഗ്രഹ സമരഭൂമിയില്‍ സ്വാഭിമാന യാത്ര എത്തിയത്. വൈക്കം സത്യാഗ്രഹസ്മാരക മന്ദിരത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നിലാണ് സ്വാഭിമാന യാത്ര സമാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വാഭിമാന യാത്ര സംഘടിപ്പിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, സെക്രട്ടറി എസ്.ശരത്ത്, മഹിളാ കോണ്‍ഗ്ര്‌സ സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയി, വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വി.പി സജീന്ദ്രന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിയാസ് മുക്കോളി, ബ്ലോക്ക് പ്രസിഡന്റ് പി.കെ ജയപ്രകാശ്, എം.എസ് സുജിത്ത്, കെ.കെ കൃഷ്ണകുമാര്‍, അനൂപ് ചിന്നപ്പന്‍, ജയിംസ് തോമസ്, ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ എന്നിവര്‍ പങ്കെടുത്തു.