Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യസംഗമവും, ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനവും
22/03/2016

എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ മനുഷ്യസംഗമവും, ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു. സി.പി.ഐ കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ് മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി കെ.ഡി.വിശ്വനാഥന്‍, എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം സെക്രട്ടറി എസ്.ബിജു എന്നിവര്‍ സംസാരിച്ചു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അരുണ്‍ജിത്ത്.എല്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിററി സെക്രട്ടറി അനന്തകൃഷ്ണന്‍, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിററി അംഗം അമൃതാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.