Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
10/10/2020
പാടത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച ഉദയനാപുരം പടിഞ്ഞാറെക്കരയില്‍ രാഹുല്‍നിവാസില്‍ കെ.വി രാജുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി വൈക്കം പോലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ സമരം മണ്ഡലം സെക്രട്ടറി അനി ചെള്ളാങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാടശേഖരത്ത് പുല്ലുചെത്തുന്നതിനിടയില്‍ പൊട്ടിവീണ വൈദ്യൂതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച ഉദയനാപുരം പടിഞ്ഞാറെക്കരയില്‍ രാഹുല്‍ നിവാസില്‍ കെ.വി രാജുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, അപകടത്തിനിടയാക്കിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് പോലീസ് സ്‌റ്റേഷനു മുന്നിലും താലൂക്ക് ഓഫീസിനു മുന്നിലും പ്രതിഷേധ സമരം നടത്തി. ടൗണില്‍ പ്രകടനം നടത്തിയ ശേഷം തുടങ്ങിയ സമരം മണ്ഡലം സെക്രട്ടറി അനില്‍ ചെള്ളാങ്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എം മുരളീധരന്‍, വിജയന്‍ കൊടിയാട്, പി.ആര്‍. സുരേഷ്, ബാബു വാഴമന എന്നിവര്‍ പ്രസംഗിച്ചു.