Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയ്ക്ക് ശുചിത്വ പദവി പുരസ്‌കാരം കൈമാറി
10/10/2020
ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ വൈക്കം നഗരസഭയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ പദവി പുരസ്‌കാരം നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന് സി.കെ ആശ എം.എല്‍.എ കൈമാറുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വൃത്തിയുള്ള കേരളം പദ്ധതിയില്‍ ശുചീകരണത്തില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ എത്തിയ വൈക്കം നഗരസഭയ്ക്ക് ശുചിത്വ പദവി പുരസ്‌കാരം. മാലിന്യമുക്ത ക്ഷേത്രനഗരമെന്ന ലക്ഷ്യം കൈവരിച്ചാണ് ജില്ലയില്‍ ഒന്നാം സ്ഥാനം വൈക്കം നഗരസഭ സ്വന്തമാക്കിയത്. സി.കെ ആശ എം.എല്‍.എ പുരസ്‌കാരം ചെയര്‍മാന്‍ ബിജു വി കണ്ണേഴന് കൈമാറി. ശുചിത്വപദവിക്ക് സജീവപ്രവര്‍ത്തനം നടത്തിയ ആരോഗ്യവിഭാഗം ജീവനക്കാര്‍, കണ്ടിജന്‍സി ജീവനക്കാര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 21 പേരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജി വാസു, കൗണ്‍സിലര്‍മാരായ കെ.ആര്‍ സംഗീത, പി.ശശിധരന്‍, ഡി. രഞ്ജിത്ത്കുമാര്‍, ഷിബി സന്തോഷ്, എ.സി മണിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി അജിത്, സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.